തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്ററിൽ വമ്പൻ അഴിമതി; ആരൊക്കെ അഴിയെണ്ണും…? വ്യാജ രേഖകൾ നിർമ്മിച്ച പ്രസ്സുകാർക്ക് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർ ആരൊക്കെ...?
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലും അതീവ സുരക്ഷ പ്രാധാന്യമുള്ളതുമായ വിക്രം സാരാഭായി സ്‌പേസ് സെന്ററിനുവേണ്ടി പ്രിന്റിംങ് ജോലികൾ നടത്തുന്ന സ്വകാര്യ സ്ഥാപനവും വിഎസ്എസ്‌സിയിലെ ചില ഉദ്യോഗസ്ഥൻമാരും ചേർന്ന വൻ അഴിമതികൾ നടത്തുന്നതായി സംശയിക്കപ്പെടുന്നു. കേരളത്തിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കുവേണ്ടി കേന്ദ്രസർക്കാർ പ്രത്യേകം താത്പര്യം എടുത്ത് എല്ലാവർഷവും നടത്തുന്ന വർക്ക് സ്‌പെസ് വീക്ക് എന്ന പരിപാടിക്കുവേണ്ടി ചിലവാക്കുന്ന തുകകൾക്കെല്ലാം വ്യാജമായി ബില്ലുകളും വൗച്ചറുകളും തയ്യാറാക്കി ലക്ഷങ്ങൾ തട്ടിയെടുത്തുകൊണ്ടിരിക്കുകയാണ്.
ചില ഉദ്യോഗസ്ഥർ അവരുടെ യാത്രാചിലവുകൾ മുതൽ വാരാഘോഷത്തിൽ പങ്കെടുക്കാൻ വരുന്ന കുട്ടികൾക്ക് നൽകേണ്ടതായ ഭക്ഷണത്തിന്റെ ചിലവുകൾവരെ വ്യാജ ബില്ലുകൾ തയ്യാറാക്കിയാണ് പണം തട്ടുന്നത്. ഇതിനായ് കേന്ദ്രസർക്കാരിന്റെ സുപ്രധാനകാര്യങ്ങൾക്ക് ഉപയോഗിക്കാനുള്ള അൺ അക്കൗണ്ട് ഫണ്ടിൽ നിന്ന് അനുവദിക്കുന്ന തുകയിൽ നിന്നാണ് ഇങ്ങനെ തട്ടിപ്പ് നടത്തുന്നത്.ഈ തുകയ്ക്ക് ഓഡിറ്റ് ഇല്ല എന്നതാണ് തട്ടിപ്പിനു സൗകര്യമായി ഇവർ കാണുന്നത്. അവിടെ നടക്കുന്ന അഴിമതികളുമായി ബന്ധപ്പെട്ട് ഗ്രൂപ്പ് ഡയറക്ടർ വിജയമോഹൻ ,ഡോക്യുമെന്റേഷൻ തലവൻ നാരായണൻ കുട്ടി ഇവർക്ക് വേണ്ടി ബില്ലുകൾ തയ്യാറാക്കി നൽകുന്ന സ്വകാര്യ പ്രിന്റിംഗ് സ്ഥാപനമായ അക്ഷര പ്രിന്റിംഗ് ഉടമ രാജലക്ഷ്മിയും ഭർത്താവും മാനേജരുമായ മധുസൂധനൻ നായർ എന്നിവരെകുറിച്ച് സി ബി ഐ യ്ക്കും പ്രധാനമന്ത്രിക്കും പരാതികൾ പോയിട്ടുള്ളതാണ്.
അക്ഷര പ്രസ്സിന്റെ ഉടമകൂടിയായ മധുസൂദനൻ നായർ കേരള വാട്ടർ അതോറിറ്റിയിലെ ഉയർന്ന ഉദ്യോഗസ്ഥൻ ആയിരുന്നു. സർവ്വീസിലിരിക്കെ കേരള സർക്കാർ നടപ്പാക്കിയ ജപ്പാൻ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന 500 കോടിയിൽപരം രൂപയുടെ അഴിമതിയുമായി ബന്ധപ്പെട്ട് സർക്കാർ ഇയാളെ വളരെക്കാലം സർവീസിൽ നിന്ന് മാറ്റിനിർത്തിയെങ്കിലും ഇടതു യൂണിയൻ നേതാക്കളുടെ സമ്മർദ്ദത്തെതുടർന്ന് റിട്ടയർമെന്റിനു ഏതാനും ദിവസം മുമ്പ് നിരുപാധികമായി ഇയാളെ സർവ്വീസിൽ തിരിച്ചെടുത്തിരുന്നെങ്കിലും സർക്കാരിനെ വഞ്ചിച്ച കോടികൾ കൈക്കലാക്കിയത് കണ്ടെത്തുവാൻ സർക്കാർ താത്പര്യംകാണിച്ചില്ല. അതോടൊപ്പം ഭാര്യയുടെ പേരിൽ നടത്തുന്ന പ്രസ്സിലൂടെ വിഎസ്എസ്‌സിക്കുവേണ്ടി സുപ്രധാന രേഖകൾ പ്രിന്റു ചെയ്യുന്നത്. ഈ പ്രസ്സിൽ വിവിധ സർവ്വകലാശാലകളിലെ സർട്ടിഫിക്കറ്റുകളും ബിരുദ സർട്ടിഫിക്കറ്റുകളും വ്യാജമായി പ്രിന്റു ചെയ്തതിനു 2016-ൽ തലശ്ശേരി പോലീസ് കേസ് എടുത്തിട്ടുള്ളതാണ്.
എങ്കിലും ഭരണകക്ഷിയുടെ സ്വാധീനം ഉള്ളതിനാൽ ഇപ്പോൾ ഈ കേസ് ഫ്രീസറിൽ ഇരിക്കുകയാണ്. വ്യാജമായി സർട്ടിഫിക്കറ്റുകൾ പ്രിന്റ് ചെയ്ത സൂത്രധാരകർ പിണറായി സ്വദേശികളാണ്. മുഖ്യമന്ത്രിയുടെ ഓഫീസുമായി വളരെ അടുപ്പമുള്ള ആളെന്ന രീതിയിൽ വഴിവിട്ട പല സഹായങ്ങളും ഭരണ തലത്തിൽനിന്നും പാർട്ടിയിൽനിന്നും ഈ പ്രസ്സുകാർ സംഘടിപ്പിക്കുന്നു. വർക്ക് സ്‌പെസ് വീക്കിന്റെ ചിലവ് കാണിക്കുന്ന വ്യാജ ബില്ലുകൾ പ്രിന്റു ചെയ്യുന്ന അഴിമതിക്ക് പേരുകേട്ട ഈ സ്ഥാപനത്തിൽ തന്നെയാണ് വിഎസ്എസ്‌സിയിലെ ഉദ്യോഗസ്ഥർ സുപ്രധാന രേഖകൾ പ്രിന്റിംഗ് ചെയ്യിപ്പിക്കുന്നത്. ഇത് ഗൗരവകരമായ കാര്യമാണ്. അതീവ സുരക്ഷാ പ്രാധാന്യമുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഈ കേന്ദ്ര സർക്കാർ സ്ഥാപനത്തിന് പ്രിന്റിംഗ് ജോലികൾ നടത്തുന്നത്.
വ്യാജമായി വിവിധ സർവകലാശാലകളുടെ വിലയേറിയ സർട്ടിഫിക്കറ്റുകൾവരെ വ്യാജമായി പ്രിന്റ് ചെയ്തതിന് സംസ്ഥാന പോലീസ് എഫ്.ഐ ആർ ഈ വ്യക്തിയിലൂടെയാണ് ഇത് സംബന്ധിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും, പോലീസ് ക്രൈം റെക്കോർഡുകളിൽ ഈ പ്രസിനെ സംശയത്തിന്റെ പട്ടികയിൽ നിർത്തിയിട്ടും വി എസ് സി ക്ക് വേണ്ടതായ സുപ്രധാന കാര്യങ്ങൾ നിർവ്വഹിക്കാൻ അവസരം ഒരുക്കിയതിന് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരെകുറിച്ച് അടിയന്തിരമായി കേന്ദ്ര ഏജൻസികൾ അന്വേഷിക്കേണ്ടതാണ്.
ആരോപണവിധേയരായ ചില ഉദ്യേഗസ്ഥർ ഒരേ കുടുംബാംഗങ്ങളാണെന്നതിനാലും പ്രശ്‌നത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.ഇവരിലൂടെ വിഎസ്എസ്‌സിയുടെ പല രഹസ്യങ്ങളും ചോർന്നുപോകുന്നുണ്ട് എന്ന് സംശയിച്ചാൽ അവരെ കുറ്റം പറയാൻ പറ്റില്ല. വിഎസ്എസ്‌സിയുടെ വർക്കുകൾ തുടങ്ങിയതിന് ശേഷം ആരോപണ വിധേയരായ പ്രസ്സുടമയുടെ സമ്പത്തിന്റെ പെട്ടെന്നുള്ള വളർച്ചയും പല സംശയങ്ങൾക്ക് കാരണമാവുന്നുണ്ട്.
Comments (0)